511 ഓവറെറിഞ്ഞ ബുമ്രയ്ക്ക് വിശ്രമം; മുഹമ്മദ് സിറാജും സിദ്ധാര്‍ത്ഥ് കൗളും ഇന്ത്യന്‍ ടീമിലേക്ക്

ഓസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യയുടെ ഏകദിന ടീമില്‍ നിന്ന് ജസ്പ്രീത് ബുമ്രയെ ഒഴിവാക്കി.

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍ ബോള്‍ ചെയ്ത ബുമ്രയ്ക്ക് വിശ്രമമനുവദിച്ച് പകരം മുഹമ്മദ് സിറാജിനെ ടീമിലുള്‍പ്പെടുത്താന്‍ ബി സി സി ഐ തീരുമാനിച്ചു. ഓസീസ്

ഏകദിന പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ട്വന്റി-20 പരമ്പരയിലും ബുംറ കളിക്കില്ല, സിദ്ധാര്‍ത്ഥ് കൗളായിരിക്കും ഈ പരമ്പരയില്‍ ബുമ്രയ്ക്ക് പകരം
പന്തെറിയുക.

ഫെബ്രുവരിമാര്‍ച്ച് മാസങ്ങളില്‍ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ പര്യടനത്തിനു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബുമ്രയ്ക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പാക്കുന്നതിനാണ് ഇരു പരമ്പരകളില്‍നിന്നും ഒഴിവാക്കുന്നതെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഓസീസിനെതിരായ നാല് ടെസ്റ്റുകളിലായി 157.1 ഓവറുകളെറിഞ്ഞ് ബുമ്ര 21 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

രാജ്യാന്തര ക്രിക്കറ്റില്‍ 2018ല്‍ ഏറ്റവും കൂടുതല്‍ ഓവറുകള്‍
ബോള്‍ ചെയ്ത താരങ്ങള്‍ ബുമ്രയും ഓസീസിന്റെ നേഥന്‍ ലയണുമാണ്. 511.3 ഓവറുകള്‍ ബൗള്‍ ചെയ്ത ബുമ്ര 78 വിക്കറ്റുകള്‍ നേടിയിരുന്നു. ലയണാകട്ടെ 636.3 ഓവറുകളാണ്
എറിഞ്ഞുതീര്‍ത്തത്.

ഈ മാസം 12 മുതല്‍ 19 വരെയാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര. ന്യൂസീലന്‍ഡിനെതിരായ അഞ്ച് ട്വന്റി-20 മത്സരങ്ങളുടെ പരമ്പര ജനുവരി 23 മുതല്‍
ഫെബ്രുവരി 10 വരെയും.

രാജ്യാന്തര ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ലാത്ത ഹൈദരാബാദുകാരനായ സിറാജ് ഇന്ത്യ എ ടീമിന്റെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ മൂന്ന് കളികളില്‍ നിന്ന് ഏഴ് വിക്കറ്റ് നേടിയിരുന്നു.

കേരളത്തിനും ഹൈദരാബാദിനുമെതിരായ രഞ്ജി ട്രോഫി മത്സരത്തിലെ മികച്ച പ്രകടനമാാണ് പഞ്ചാബുകാരനായ കൗളിന് തുണയായത്.

മൊത്തം പത്ത് വിക്കറ്റാണ് ഈ മത്സരങ്ങളില്‍ കൗള്‍ സ്വന്തമാക്കിയത്. ന്യൂസീലന്‍ഡ് എ ടീമിനെതിരായ പ്രകടനത്തിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഓസ്‌ട്രേലിയ ന്യൂസീലന്‍ഡ് പര്യടനങ്ങള്‍ക്കുള്ള ഏകദിന ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ദിനേഷ്
കാര്‍ത്തിക്, കേദാര്‍ ജാദവ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി.

ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ഥ് കൗള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News