കെപിസിസി പുനഃസംഘടന ചർച്ച ഇന്ന് ദില്ലിയിൽ; സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യും

കെപിസിസി പുനഃസംഘടന ചർച്ച ഇന്ന് ദില്ലിയിൽ നടക്കും. രാത്രി 8 നു എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നികുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ചർച്ച നടത്തും.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് പുനഃസംഘടന പൂർത്തിയാക്കണമെന്നാണ് സംസ്ഥാന നേതാക്കളുടെ ആവശ്യം. ജനറൽ സെക്രട്ടറിമാരുടെ എണ്ണം പരമാവധി കുറയ്ക്കാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം.

ഈ തീരുമാനം സംസ്ഥാനത്തെ പല നേതാക്കൾക്കിടയിലും ശക്തമായ വിയോജിപ്പുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഭാരവാഹികളുടെ സാധ്യത പട്ടിക മുൻനിർത്തിയാണ് ദില്ലിയിൽ ചർച്ച. ദില്ലിയിലുണ്ടെങ്കിലും ഉമ്മൻ ചാണ്ടി ചർച്ചയിൽ പങ്കെടുക്കുന്നില്ല.

അദ്ദേഹവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ നേരത്തെ ചർച്ച നടത്തിയിരുന്നു. എ.കെ ആന്റണി അടക്കമുള്ള ഹൈക്കമാൻഡ് നേതാക്കളും പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കണമെന്ന നിർദേശം മുന്നോട്ട് വച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here