ജൂനിയര്‍ മരയ്ക്കാറായി പ്രണവ്; ആദ്യ ലുക്ക് പുറത്ത്

പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ട ചലച്ചിത്രമാണ് മരയ്ക്കാര്‍ കടലിന്റെ സിംഹം. ചിത്രത്തിലെ മോഹന്‍ലാലിന്റെ ആദ്യ ലൂക്ക് എല്ലാം നേരത്തെ പുറത്തുവന്നിരുന്നു.

വന്‍ സ്വീകരണം ആണ് ആ ലുക്കിന് ലഭിച്ചത്. അതിന് പിന്നാലെ തമിഴ്താരം ആക്ഷന്‍ കിംഗ് അര്‍ജുന്റെ ലുക്കും പുറത്തു വന്നിരുന്നു. ഇപ്പോള്‍ ചിത്രത്തില്‍ യുവാവായ മരയ്ക്കാറുടെ വേഷം കൈകാര്യം ചെയ്യുന്ന പ്രണവ് മോഹന്‍ലാലിന്റെ ലുക്കാണ് പുറത്തു വിട്ടിരക്കുന്നത് . ഇതിനും മികച്ച സ്വീകര്യതയാണ് ലഭിക്കുന്നത്.

ചിത്രത്തില്‍ ആദ്യ 20 മിനിറ്റാണ് പ്രണവ് അവതരിപ്പിക്കുന്ന ജൂനിയര്‍ മരയ്ക്കാര്‍ പ്രത്യക്ഷപ്പെടുക. സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, മധു, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നു.

ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരബാദില്‍ പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News