മംഗലാപുരത്ത് നിന്ന് എട്ടു മണിക്കൂര്‍ കൊണ്ട് എത്തിയത് നവജാത ശിശുവിന്റെ ജീവന്‍ രക്ഷിക്കാന്‍; തിരികെ പോകുമ്പോള്‍ കവര്‍ന്നെടുത്തത് രണ്ട് ജീവന്‍

മംഗലാപുരത്ത് നിന്നും എട്ട് മണിക്കൂര്‍ യാത്ര ചെയ്ത് കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് തിരിച്ചുപോകവെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് 2 പേര്‍ മരിച്ചു. നവജാതശിശുവുമായി തിരുവന്തപുരത്ത് എത്തിയ ആംബുലന്‍സ് ആണ് തിരികെ പോകുന്നതിനിടയില്‍ കൊല്ലം ഓച്ചിറയില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആംബുലന്‍സ് ഡ്രൈവറും നഴ്‌സുമാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

അമിതവേഗതയിലായിരുന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് വഴിയരികില്‍ നിന്ന രണ്ടുപേരെ ഇടിച്ചു തെറിപ്പിച്ചതിന് ശേഷം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു, കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഒഡീഷ സ്വദേശിയാണ്.

കഴിഞ്ഞ ദിവസം തിരുവന്തപുരം ശ്രീചിത്രയില്‍ നവജാത ശിശുവിനെ അടിയന്തിര ശസ്ത്രക്രിയക്ക് എത്തിച്ചതിന് ശേഷം തിരികെ പോകുമ്പോള്‍ ആയിരുന്നു അപകടം.

ദുര്‍ഘടമായ മിഷന്‍ പൂര്‍ത്തിയാക്കിയതിന് സോഷ്യല്‍ മീഡയയില്‍ അഭിനനന്ദങ്ങളും പ്രശംസയും ഒഴുകുന്ന സമയത്തായിരുന്നു ഈ സംഭവം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here