അടച്ചിട്ടിരിക്കുന്ന റെയില്‍വേ ക്രോസിന് ഇടയില്‍ കുടുങ്ങിയ കാര്‍; മനുഷ്യന്റെ അശ്രദ്ധയ്ക്ക് ഉദാഹരണമായി വൈറലാകുന്ന വീഡിയോ

ആളുകള്‍ക്ക് പലപ്പോഴും തങ്ങളുടെ സുരക്ഷയെ കുറിച്ച് യാതൊരു ശ്രദ്ധയും ഉണ്ടാകാറില്ല. ഇതു വരുത്തി വയ്ക്കുന്നതോ വലിയ അപകടവും. അതിനൊരു ഉദാഹരണം ആണ് ഇപ്പോള്‍ വൈറല്‍ ആകുന്ന വീഡിയോ. ഗേറ്റ് ഇല്ലാത്ത ലെവല്‍ ക്രോസില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് സാധാരണം ആണ്, പക്ഷേ ഗേറ്റുള്ള ക്രോസിന്റെ അകത്ത് കയറ്റി ഇട്ട് അപകടം വിളിച്ചു വരുത്തുന്നതിനെ മണ്ടത്തരം എന്നല്ലാതെ എന്താണ് പറയുക.

ഗേറ്റിനും പാളത്തിനുമിടയില്‍ ആണ് ഈ ഹ്യൂണ്ടായി ക്രേറ്റ എന്ന വാഹനം കുടുങ്ങി കിടക്കുന്നത്. വാഹനം അവിടെ നിന്നും നീക്കാന്‍ ശ്രമിക്കുന്നത് കാണാന്‍ സാധിക്കും. ദുരെ നിന്നും വരുന്ന ട്രെയിനിന്റെ ശബ്ദവും കേള്‍ക്കാന്‍ കഴിയും.

അവസാനം റെയില്‍വേ ഗേറ്റിന് സമാന്തരമായി കാര്‍ ചേര്‍ത്തിട്ടാണ് അവര്‍ രക്ഷ നേടിയത്. ഇത് എവിടെ ആണ് സംഭവിച്ചത് എന്നതിന് വ്യക്തതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here