ഗുജറാത്ത് കലാപം; കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടലിലെ 22 കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും.

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗെഗോയ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, സജ്ഞയ് കിഷന്‍ കൗള്‍ എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

കേസില്‍ വിശദമായി വാദം കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് അദ്യക്ഷനായ ബെഞ്ച് നേരത്തെ നിരീക്ഷിച്ചിരുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ അന്വേഷണം ആവശ്യപ്പെട്ട് കവി ജാവേദ് അക്തര്‍, മാധ്യമ പ്രവര്‍ത്തകന്‍ ബി.ജി. വര്‍ഗീസ് എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കിയതിനിതിരെ സാക്കിയ ജാഫ്രി നല്‍കിയ മറ്റൊരു ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News