കാട്ടാനയുടെ ആക്രമണത്തിൽ ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ മരിച്ചു

തമിഴ്നാട്ടിലെ സേലത്തു നിന്നെത്തിയ തീർഥാടകൻ പരമശിവം(35) മാ ണ് മരിച്ചത്.

കരിയിലാംതോടിനും കരിമലയ്ക്കും മധ്യേ പരമ്പരാഗത കാനനപാതയിലാണ് സംഭവം.

എരുമേലിയിൽ പേട്ടതുള്ളി അയ്യപ്പന്മാർ കരിമല വഴി സന്നിധാനത്തേക്ക് കാൽനടയായി വരുന്ന പാതയിലാണ് ആന ഇറങ്ങിയത്.

രാത്രിയിൽ ഇവർ വിശ്രമിച്ച കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ സുരക്ഷിതമായിരിക്കാൻ അടുത്ത കടയിലേക്ക് ഓടിപ്പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here