‘ചോക്ലേറ്റ്’ വീണ്ടും എത്തുന്നു; നായകന്‍ ഉണ്ണി മുകുന്ദന്‍

2007ല്‍ കേരളത്തില്‍ വന്‍വിജയമായി മാറി കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി കുറിച്ച കാമ്പസ് ചിത്രമായിരുന്നു സച്ചി സേതുവിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി അഭിനയിച്ച ചോക്ലേറ്റ്.

ഈ സിനിമയ്ക്ക് പുനരാഖ്യാനം ഒരുങ്ങുകയാണ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി പൂര്‍ണ്ണമായും ഹാസ്യത്തിനും യുവത്വത്തിന്റെ വികാരവിചാരങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ സിനിമയുടെ പേരും ചോക്ലേറ്റ് എന്ന് തന്നെയാണ്.

ചോക്ലേറ്റ്, സീനിയേഴ്‌സ്, മല്ലുസിംഗ്, കസിന്‍സ്, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങി നിരവധി മെഗാ ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സേതു തന്നെയാണ് പുതിയ സിനിമയുടേയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പരസ്യചിത്ര സംവിധായകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ ബിനു പീറ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ഈ ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നല്‍കി എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപെടുന്ന രീതിയില്‍ തന്നെയാണ് ചോക്ലേറ്റ് ഒരുങ്ങുന്നത്. പവിത്രം ക്രിയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് പവിത്രം ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News