ജെനൂസ് മുഹമ്മദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സയന്‍സ് ഫിക്ഷന്‍ ഫാമിലി ചിത്രം 9ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

അച്ഛന്റെയും മകന്റെയും വൈകാരികമായ ബന്ധത്തിന്റെ കഥയാണ് സിനിമ പറയുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.

ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായിട്ടാണ് ചിത്രത്തില്‍ പൃഥ്വി എത്തുന്നത്. ആല്‍ബര്‍ട്ട് എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. നായികമാരായി വാമിഖ ഗബ്ബിയും മമ്ത മോഹന്‍ദാസും എത്തുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേഴ്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന 9 ജെനൂസ് മുഹമ്മദിന്റെ രണ്ടാം ചിത്രമാണ്.