തിരുവനന്തപുരം: ആര്‍എസ്എസിന്റെ നെടുമങ്ങാട് ജില്ലാ കാര്യലയത്തില്‍ നടന്ന റെയ്ഡില്‍ മാരകായുധങ്ങള്‍ കണ്ടെത്തി.

വടിവാളുകളും എസ് മോഡല്‍ കത്തിയും കഠാരകളും ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും പിടികൂടി. നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി മോന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.

നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ സംഭവത്തിലെ പ്രതിയായ ജില്ലാ പ്രചാരകന്‍ പ്രവീണ്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞതിന്റ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

നെടുമങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം ആക്രമിച്ച് എസ്‌ഐ സുനില്‍ ഗോപിയുടെ കൈ തല്ലിയെടിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജില്ലാ കാര്യലയം റെയ്ഡ് ചെയ്തത്.