ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഭാര്യയെ പോലീസ് മര്‍ദ്ദിച്ചു എന്ന പ്രചരണം പച്ചകളളം; പോലീസ് മര്‍ദ്ദിച്ചില്ലെന്ന് പ്രതി തന്നെ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം പുറത്ത്

നെടുമങ്ങാട് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ അറസ്റ്റിനിടെ പ്രതിയുടെ ഭാര്യയെ പോലീസ് മര്‍ദ്ദിച്ചു എന്ന പ്രചരണം പച്ചകളളം. തന്നെ പോലീസ് മര്‍ദ്ദിച്ചില്ലെന്ന് പ്രതി തന്നെ വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം പുറത്ത്. നെടുമങ്ങാട് ബോംബ് ആക്രമണ കേസിലെ പ്രതികളെ പിടികൂടാന്‍ പോകുന്നതിനിടെ പ്രതിയായ ആനാട് രതീഷിന്റെ പ്രസവശേഷം വിശ്രമിക്കുന്ന ഭാര്യയേയും,രണ്ട് മാസം പ്രായമുളള കുട്ടിയേയും ആക്രമിച്ചു എന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച നുണ.

നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതിയായ ആനാട് സ്വദേശി രതീഷിനെ ഇന്ന് രാവിലെ വീട് വളഞ്ഞാണ് പോലീസ് പിടികൂടിയത്. രതീഷിനെ അറസ്റ്റ് ചെയ്യുന്നതിനിടെ പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്ന ഭാര്യ രമ്യയെ പോലീസ് ചവിട്ടി താഴെയിട്ടു എന്നാണ് ബിജെപിയുടെ ആരോപണം.

ബിജെപി പ്രവര്‍ത്തകര്‍ ഇടപ്പെട്ട് രമ്യയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ തന്നോടോ ഭാര്യയോടോ പോലീസ് അപമര്യാദ കാട്ടിയിട്ടില്ലെന്ന് രതീഷ് തന്നെ വെളിപെടുത്തുന്ന വീഡിയോ പുറത്തായി.

പോലീസിന്റെ നടപടിയെ വൈകാരികമായി നേരിടുന്നതിനാണ് ബിജെപി പച്ചകളളം പ്രചരിപ്പിക്കുന്നതെന്ന് വ്യക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News