കുവൈറ്റിലെ പ്രവാസികള്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

കുവൈറ്റിന്റെ റോഡുകളില്‍ ട്രാഫിക് നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇനിമുതല്‍ മൊബൈല്‍ ‘പോയിന്റ്‌ ടൂ പോയിന്റ്‌ ക്യമറകളും രംഗത്തുണ്ടാകും.

പ്രധാന റോഡുകളിലും ഹൈവേകളിലുമുള്ള വാഹനാപകടങ്ങളുടെ വേഗത നിരീക്ഷിക്കാൻ 18 പുതിയ പട്രോൾ വാഹനങ്ങളാണ് പുറത്തിറക്കിയത്.

ട്രാഫിക് അഫയേഴ്സ് ആൻഡ് ഓപറേഷൻസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സായേഗ് വാഹനങ്ങള്‍ ഔദ്യോഗികമായി ഗതാഗത വകുപ്പിന് കൈമാറി.

വാഹനങ്ങള്‍ ഒരു പൊയന്റില്‍ നിന്നും അടുത്ത ഒരു പോയിന്റ്‌ വരെ എത്താന്‍ എടുക്കുന്ന സമയവും പരമാവധി വേഗതയും നോക്കിയാണ് പോയിന്റ്‌ ടൂ പോയിന്റ്‌ ക്യാമറകള്‍ നിയമ ലംഘനം നടത്തിയോ എന്ന് കണക്കാക്കുക.

കുവൈറ്റിന്റെ പ്രധാനപ്പെട്ട ചില റോട്കളില്‍ നേരത്തെ തന്നെ ഈവിധത്തില്‍ പ്രവത്തിക്കുന്ന ‘പോയിന്റ്‌ ടൂ പോയിന്റ്‌ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ വണ്ടികളില്‍ ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങുടെ വേഗ പരിധി മനസ്സിലാക്കാന്‍ സാധിക്കുന്ന മൊബൈല്‍ ക്യാമറകള്‍ ആദ്യമായാണ്‌ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷിക്കുന്നത്.

വാഹന ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനുവേണ്ടി നിരവധി പരിഷ്കാരങ്ങലാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News