ഹര്‍ത്താല്‍ ദിനത്തിലെ കോഴിക്കോട് മിഠായിത്തെരുവ് അക്രമത്തില്‍ ഇനിയും പിടികിട്ടാനുള്ള സംഘപരിവാര്‍ പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു

ഹര്‍ത്താല്‍ ദിനത്തിലെ കോഴിക്കോട് മിഠായിത്തെരുവ് അക്രമത്തില്‍ ഇനിയും പിടികിട്ടാനുള്ള സംഘപരിവാര്‍ പ്രതികളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു.11 പേരുടെ ഫോട്ടോയാണ് കോഴിക്കോട് സൈബര്‍ സെല്‍ പുറത്ത് വിട്ടത്. ഫോട്ടോയിലുള്ളവരെ കണ്ടാല്‍ പോലീസില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

അക്രമികള്‍ ഉള്‍പ്പെട്ട വീഡിയോ പരിശോധിച്ചാണ് ഇനി പിടികൂടാനുള്ള സംഘപരിവാറുകാരുടെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടത്. മിഠായ്‌ത്തെരുവില്‍ അക്രമം നടത്തിയ 11 പേരെ കൂടി പോലീസിന് കണ്ടെത്താനുണ്ട്. ഇതിനായി ഫോട്ടോയിലുള്ളവരെ കണ്ടാല്‍ പോലീസില്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു.

കേസില്‍ ഇതിനകം 32 പേരെ അറസ്റ്റ് ചെയ്തു. ഈ മാസം 3ന് നടന്ന ഹര്‍ത്താലില്‍ മിഠായിത്തെരുവിനോട് ചേര്‍ന്ന കോയെന്‍കൊ ബസാറിലെ 16 കടകളാണ് സംഘപരിവാര്‍ സംഘം തകര്‍ത്തത്. അധികം കളിച്ചാല്‍ പള്ളികള്‍ പൊളിക്കുമെന്നും മുസ്ലിം വ്യാപാരികളെ വെറുതെവിടില്ലെന്നും അക്രമികള്‍ വിളിച്ചു പറഞ്ഞത് വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലാപത്തിന് ശ്രമിച്ചെന്ന വകുപ്പ് കൂടി ചുമത്തിയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.

പൊലീസും വ്യാപാരികളും സംഘടിച്ചപ്പോള്‍ കോര്‍ട്ട് റോഡിലെ ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ ഓടിക്കറിയ സംഘം അവിടെ നിന്നാണ് കലാപാഹ്വാനം നടത്തിയത്. ഹര്‍ത്താലിനെ തള്ളി വ്യാപാരികള്‍ കടകള്‍ തുറന്നത് ക്ഷീണമാകുമെന്ന തിരിച്ചറിവ് സംഘപരിവാറിനെ വ്യാപക അക്രമത്തിലേക്ക് നയിക്കുകയായിരുന്നു. കടകള്‍ തിരഞ്ഞ് പിടിച്ച് തകര്‍ക്കുന്നതിനായി വലിയ തോതില്‍ ആയുധങ്ങളും ഇവര്‍ സംഭരിച്ചു. ഗണപതി മാരിയമ്മന്‍ ക്ഷേത്ര കോമ്പൗണ്ടിലെ വി എച്ച് പി ഓഫീസില്‍ നിന്ന് ഇരുമ്പ് ദണ്ഡുകള്‍, കൊടുവാള്‍, ദണ്ഡ എന്നിവ പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News