മരത്തടിയില്‍ ചിത്ര ശില്‍പ്പം ഒരുക്കി ശ്രദ്ധേയനാവുന്ന കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി മേഘനാദന്‍

മരത്തടിയില്‍ ചിത്ര ശില്‍പ്പം ഒരുക്കി ശ്രദ്ധേയനാകുകയാണ് കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി മേഘനാഥന്‍. മരത്തില്‍ കൊത്തിയെടുത്ത ശില്പത്തില്‍ ഓയില്‍ പെയിന്റ് ചെയ്താണ് മനോഹരമാക്കുന്നത്. രണ്ടു മാസത്തെ പരിശ്രമം കൊണ്ടാണ് ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ അന്ത്യ അത്താഴം ചിത്രശില്പമാക്കി മാറ്റിയത്.

കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കുന്ന ത്രീ ഡി ചിത്രങ്ങളെ വെല്ലുന്നതാണ് ഈ കലാകാരന്റെ കരവിരുത്. തടിയില്‍ ശില്‍പ്പങ്ങള്‍ കൊത്തിയെടുക്കാറുണ്ടെങ്കിലും ചിത്ര ശില്‍പം എന്ന കലാ സൃഷ്ടി അപൂര്‍വമാണ്.

മരത്തില്‍ കൊത്തിയെടുത്ത ശില്‍പ്പം ഓയില്‍ പെയിന്റ് ചെയ്താണ് മനോഹരമാക്കിയത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി കീഴ്പ്പള്ളി സ്വദേശി മേഘനാഥനാണ് മനോഹരമായ ചിത്ര ശില്‍പ്പം തയ്യാറാക്കിയത്. ലിയാനാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വ വിഖ്യാതമായ അന്ത്യ ആത്താഴമാണ് ജീവന്‍ തുടിക്കുന്ന ചിത്ര ശില്പമായത്.

കുമിഴ്, കുമിത് എന്നുള്ള പേരുകളിലെല്ലാം അറിയപ്പെടുന്ന മരത്തിലാണ് ശില്‍പ്പം കൊത്തിയെടുത്തത്.ആശാരിപ്പണിക്കാരനായ മേഘനാഥന്‍ ചിത്ര രചനയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. കൂടുതല്‍ ആവശ്യക്കാര്‍ക്ക് ചിത്ര ശില്‍പ്പങ്ങള്‍ നിര്‍മിച്ചു നല്‍കാനുള്ള തയ്യാറെടുപ്പിലാണ് മേഖല നാഥന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News