പാലക്കാട് കള്ളപ്പണവും കള്ളനോട്ടുകളുമായി മലപ്പുറം സ്വദേശികൾ പിടിയിൽ. പട്ടാമ്പി കൊപ്പത്ത് കള്ളപ്പണവുമായി 3 പേരും ചെർപ്പുളശ്ശേരിയിൽ കള്ളനോട്ടുമായി ഒരാളുമാണ് പോലീസിന്റെ വലയിലായത്.

കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പട്ടാമ്പി കൊപ്പത്ത് കുഴൽ പണം പിടികൂടിയത്. 99 ലക്ഷം രൂപയുടെ കുഴൽപണമാണ് കാറിൽ നിന്ന് കണ്ടെടുത്തത്.

രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. 2000, 500 രൂപയുടെ നോട്ടുകൾ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

സംഭവത്തിൽ മലപ്പുറം സ്വദേശികളായ മുഹമ്മദ് സാഫിർ, സഹദ്, നിസാമുദ്ദീൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ചെർപ്പുളശ്ശേരിയിൽ 82,000 രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. മലപ്പുറം കാടാമ്പുഴ സ്വദേശി അബ്ദുൾ കരീമാണ് കള്ളനോട്ടുമായി അറസ്റ്റിലായത്.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത് .2000 രൂപയുടെ 41 നോട്ടുകളാണ് ഇയാളിൽനിന്ന് പിടികൂടിയത്. രണ്ട് സംഭവങ്ങളിലും പോലീസ് കേേസെടുത്ത് അന്വേേഷണം ആരംഭിച്ചു.