തിയേറ്ററുകളെ ഇളക്കിമറിച്ച് രജനികാന്ത് ചിത്രം പേട്ട റിലീസ്

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് രജനികാന്തിന്‍റെ പുതിയ സിനിമ പേട്ട തീയേറ്ററകളില്‍ എത്തി. മാസ് ഗറ്റപ്പില്‍ എത്തുന്ന തലൈവരെ കാണാന്‍ പ്രേക്ഷകരുടെ വലിയ കൂട്ടം ആണ് തീയേറ്ററുകളില്‍ എത്തിയത്.

90കളിലെ രജനിയെ തങ്ങള്‍ക്ക് തിരിച്ച് കിട്ടിയെന്നാണ് പ്രേക്ഷകര്‍ ഏകസ്വരത്തില്‍ അഭിപ്രായപെടുന്നത്
പടം കണ്ടിറങ്ങിയ തിരുവനന്തപുരത്തെ രജനി ആരാധകര്‍ക്ക് പറയാന്‍ ഒന്ന് മാത്രം.

തലൈവര്‍ തിരുമ്പി വന്താച്ച് മരണമാസ് ഡയലോഗുകള്‍, പ്രായത്തെ തോല്‍പ്പിക്കുന്ന മെയ്യ് വ‍ഴക്കം,
രജനിയുടെ സിനിമകളിലെ പതിവ് മസാലക്കൂട്ടുകള്‍ എല്ലാം ഉളള പേട്ടക്ക് നല്ല റിവ്യൂ ആണ് പ്രേക്ഷകര്‍ നല്‍കുന്നത്.

വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുന്ന പേട്ട സം‍വിധാനം ചെയ്തിരിക്കുന്നത് കാര്‍ത്തിക് സുബരാജ് ആണ്,തൃഷ, സിമ്രാന്‍, നവാസുദ്ദീന്‍ സിദ്ധിക്കി എന്നീ പ്രഗല്‍ഭ താരനിരയോടൊപ്പം

മലയാളത്തിന്‍റെ മണികണ്ഠനും വേഷം ഇടുന്നു ഏരീസ് പ്ളസിലെ രാവിലെ നാല് മണിക്കാരംഭിച്ച ഷോ കാണാന്‍ സ്ത്രീകള്‍ അടക്കമുളളവര്‍ എത്തിയിരുന്നു.

കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാതെ കടന്ന് പോയ സിനിമാ അനുഭവങ്ങളില്‍ നിന്ന് പാഠം പഠിച്ച പുതിയ രജനിയുടെ തിരിച്ച് വരവെന്നാണ് പ്രേക്ഷകര്‍ പടം കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News