ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ രജനികാന്ത് -അജിത്ത് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി.

സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ മറ്റു ആരാധകരെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

അജിത്ത് ചിത്രം വിശ്വാസവും രജനികാന്ത് ചിത്രം പേട്ടയും ഇന്നാണ് റിലീസ് ചെയ്തത്. ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

ഇതിനിടെ, വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്നാട്ടിലെ കാഠ്പാഠിയില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു.

45 വയസുകാരന്‍ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പാണ്ഡ്യന്റെ നില ഗുരുതരമാണ്. അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.