ജില്ലയില്‍ ജനങ്ങളെ വര്‍ഗ്ഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ യുഡിഎഫ് ശ്രമം; സിപിഐഎം കോ‍ഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍

കോഴിക്കോട് ജില്ലയിൽ ജനങ്ങളെ വർഗീയപരമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാൻ യുഡിഎഫ് ശ്രമിക്കുകയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ.

പേരാമ്പ്രയിൽ പള്ളി അക്രമിച്ചെന്ന നുണ പ്രചാരണം ഇതിന്റെ ഭാഗമാണ്. 2001 ലെ തിരഞ്ഞെടുപ്പിൽ നാദാപുരത്ത് പയറ്റിയ തന്ത്രമാണ് യു ഡി എഫ് പ്രയോഗിക്കുന്നതെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു .

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജനങ്ങളെ വർഗീയപരമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനാണ് യു ഡി എഫ് നീക്കമെന്ന് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു.

പേരാമ്പ്രയിൽ സംഘർഷത്തിനിടെയാണ് പളളിക്ക് നേരെ കല്ലേറുണ്ടായത് .യാദൃശ്ചികമായുണ്ടായ ആ സംഭവം സി പി ഐ എമ്മിന്റെ തലയിൽ കെട്ടിവെച്ച് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് യു ഡി എഫ് നീക്കം

2001 ൽ നാദാപുരത്ത് മുസ്ലീം സ്ത്രീയെ ബലാൽസംഗം ചെയ്തുവെന്ന് കള്ള പ്രചാരണം നടത്തിയ യുഡിഎഫ് വൻ കലാപം ഉണ്ടാക്കിയിരുന്നു.

അതിന് സമാനമായ പ്രചാരണമാണ് പേരാമ്പ്ര സംഭവത്തിലും നടക്കുന്നത്. വർഗീയ സംഘർഷം ഉണ്ടാക്കാനുള്ള നീക്കത്തിൽ നിന്നും യുഡിഎഫ് നേതൃത്വം പിൻമാറണമെന്നും മോഹനൻ മാസ്റ്റർ ആവശ്യപ്പെട്ടു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News