വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗണും ഫോര്‍ഡും കൈകോര്‍ക്കുന്നു. ഇതോടെ ആഗോള തലത്തില്‍ സാങ്കേതിക വിദ്യ വികസനത്തിന് ചിലവ് കുറക്കുകയാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.

ജനുവരി 15ന് നടക്കുന്ന ഡീട്രീറ്റ് ഓട്ടോ ഷോയില്‍ ലയന പ്രഖ്യാപനവുണ്ടാവും. ഫോക്സ് വാഗണും ഫോര്‍ഡും യു എസ്, യൂറോപ്പ്, ചൈനീസ് വിപണികളില്‍ വില്‍പനയിലും കൂടാതെ ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ നിര്‍മിക്കുന്നതിലും സഹകരണമുണ്ടാകും.

ആഗോള തലത്തില്‍ ഡ്രൈവര്‍ രഹിത വാഹനങ്ങളും‍, ഇലട്രിക്ക് വാഹനങ്ങളും നിര്‍മിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ വരുന്ന ചിലവ് കുറക്കുകയും,പുത്തന്‍ മലിനീകണ മാനദണ്ഡങ്ങൾ പാലിക്കാനും ക‍ഴിയുമെന്നാണ് ഫോക്സ് വാഗണും ഫോര്‍ഡും ലയനത്തിലൂടെ ലക്ഷ്യമിടുന്നത്.