മുംബൈ: സ്വകാര്യ ടെലിവിഷന്‍ ഷോയ്ക്കിടെ നടത്തിയ പരാമര്‍ശത്തില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും വിലക്കിന് സാധ്യത.

ഇരുവരെയും രണ്ടു മത്സരങ്ങളില്‍നിന്നു വിലക്കണമെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായ് നിര്‍ദ്ദേശിച്ചു.

പരാമര്‍ശങ്ങള്‍ മാധ്യമങ്ങളിലൂടെ ചര്‍ച്ചയായതോടെ ബിസിസിഐ പാണ്ഡ്യയ്ക്കും രാഹുലിനും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്ന് താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപിച്ച് പാണ്ഡ്യ മറുപടി നല്‍കിയിരുന്നു.

എന്നാല്‍ വിശദീകരണം ബിസിസിഐയ്ക്ക് തൃപ്തികരമായില്ലെന്നാണ് സൂചന. തുടര്‍ന്നാണ് ഇരുവരെയും വിലക്കാനുള്ള തീരുമാനത്തിലേക്ക് ബിസിസിഐനീങ്ങിയത്.