ഹൈക്കോടതി നിരീക്ഷക സമിതി നിലയ്ക്കലില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി

ഹൈക്കോടതി നിരീക്ഷക സമിതി നിലയ്ക്കലില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി. മകര വിളക്കിനോടനുബന്ധിച്ച് ഒരുക്കിയ സജ്ജീകരണങ്ങള്‍ ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു.

മകരവിളക്കിന് 3 മുതല്‍ 4 ലക്ഷം വരെ ഭക്തരെ പ്രതീക്ഷിക്കുന്നുണ്ട്. മകരവിളക്ക് ദര്‍ശിക്കാന്‍ ഇലവുങ്കല്‍ മുതല്‍ പമ്പ വരെ 8 വ്യൂ പോയിന്റുകള്‍ സജ്ജീകരിച്ചു.

18000 വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും ഏര്‍പ്പെടുത്തി. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലും പാര്‍ക്കിംഗ് ഏര്‍പ്പെടുത്തും.

തിരക്കനുസരിച്ച് പത്തനംതിട്ട, എരുമേലി ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. കൂടാതെ 1000 അധിക കെഎസ്ആര്‍ടിസി സര്‍വ്വീസുകളൊരുക്കും. നിലയ്ക്കലില്‍ രണ്ട് അടിയന്തര പാതകള്‍ സജ്ജീകരിച്ചതായും ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News