പ്രളയ സെസ് പിരിക്കാന്‍ കേരളത്തിന് ജി.എസ്.ടി കൗണ്‍സില്‍ അനുമതി

പ്രളയ സെസ് പിരിക്കാന്‍ കേരളത്തിന് ജി.എസ്.ടി കൗണ്‍സില്‍ അനുമതി. 2 വര്‍ഷത്തേക്ക് 1 ശതമാനം സെസ് ഏര്‍പ്പെടുത്താനാണ് അനുമതി. വിദേശ വായ്പാ പരിധി ഉയര്‍ത്തുന്നതിനും തത്വത്തില്‍ അനുമതിയായി.

ജി.എസ്.ടി രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്താനും 1.5 കോടി വിറ്റ് വരവുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും ജി എസ് ടി കൗണ്‍സില്‍ തീരുമാനിച്ചു.

അന്തര്‍ സംസ്ഥാന വ്യാപാരത്തിന് ഒഴികെ 1 ശതമാനം അധിക നികുതി ഏര്‍പ്പെടുത്താനാണ് ജി.എസ്.ടി കൗണ്‍സില്‍ കേരളത്തിന് അനുമതി നല്‍കിയത്. 2 വര്‍ഷത്തേക്ക് 1 ശതമാനം നികുതി പിരിക്കാനാണ് അനുമതി.

ഇതിലൂടെ 500 കോടിയുടെ അധിക വരുമാനം പ്രതിവര്‍ഷം കേരളത്തിന് ലഭിക്കും. ഇതാദ്യമായാണ് ദേശീയ നികുതി നിരക്കില്‍ നിന്ന് അധികമായി നികുതി പിരിക്കാന്‍ ഒരു സംസ്ഥാനത്തിന് അനുമതി ലഭിക്കുന്നത്.

ഏതൊക്കെ വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ വ്യക്തമാക്കും. വിദേശ വായ്പാ പരിധി ഉയര്‍ത്തുന്നതിനും തത്വത്തില്‍ അനുമതിയായി.

കേരളത്തിന്റെ കടുത്ത എതിര്‍പ്പിനെതുടര്‍ന്ന് ലോട്ടറി ജി എസ് ടി പരിധി ഉയര്‍ത്തുന്നത് പരിശോധിക്കാന്‍ മന്ത്രിതല ഉപസമിതിയെ കൗണ്‍സില്‍ ചുമതലപ്പെടുത്തി.

ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനങ്ങളും കൗണ്‍സിലിലുണ്ടായി. ജിഎസ്ടി രജിസ്ട്രേഷന്‍ വരുമാന പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷം ഉയര്‍ത്തുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി തീരുമാനം എടുക്കാം.

50 ലക്ഷം വരെ വരുമാനം ഉള്ള സേവനദാതാക്കളുടെ അനുമാന നികുതി 6 ശതമാനമാക്കി കുറച്ചു. മൂന്ന് മാസം കൂടുമ്പോള്‍ നികുതി റിട്ടേണ്‍ അടക്കുന്നതിന് പകരമായി 1.5 കോടി വിറ്റുവരവുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചാല്‍ മതിയെന്നും ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News