പ്രളയ സെസ് പിരിക്കാന്‍ കേരളത്തിന് അനുമതി; പ്രതിവര്‍ഷം 500 കോടി പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി തോമസ് ഐസക്ക്; ജിഎസ്ടി രജിസ്‌ട്രേഷനുള്ള പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമാക്കി

ദില്ലി: ജിഎസ്ടി രജിസ്ട്രേഷന്‍ പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമായി ഉയര്‍ത്തി. ജിഎസ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം.

ചെറുകിട-ഇടത്തരം വ്യാപാരികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം. സേവന നികുതിയിലും കുറവ് വരുത്തിയിട്ടുണ്ട്. 50 ലക്ഷം വരെയുള്ള സ്ഥാപനങ്ങള്‍ 6 ശതമാനം നികുതി നല്‍കിയാല്‍ മതി.

കേരളത്തിന് പ്രളയ സെസ് പിരിക്കാനും ജിഎസ്ടി കൗണ്‍സില്‍ അനുമതി നല്‍കി.

രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം സെസ് പിരിക്കാനാണ് അനുമതി. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കുമേല്‍ സെസ് ചുമത്തണമെന്ന് കേരളത്തിന് തീരുമാനിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News