റിലീസ് ദിവസം തന്നെ ‘പേട്ട’ ചോര്‍ന്നു

ചെന്നൈ: ഇന്ന് റിലീസായ രജനികാന്ത് ചിത്രം പേട്ട ഇന്റര്‍നെറ്റില്‍.

ഇന്ന് ഉച്ച രണ്ടുമണിയോടെയാണ് ചിത്രം തമിഴ് റോക്കേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടത്. തിയേറ്ററില്‍നിന്ന് ചിത്രീകരിച്ച എച്ച്ഡി പ്രിന്റാണ് പ്രചരിക്കുന്നത്. അതേസമയം, അജിത് നായകനായ വിശ്വസവും ചോര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ടു ചിത്രങ്ങളും റിലീസ് ദിവസം തന്നെ ചോര്‍ന്നത് സിനിമാ മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. രജനിയുടെ കാലയും റിലീസ് ദിവസം തന്നെ ചോര്‍ന്നിരുന്നു.

യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജാണ് പേട്ട ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് നടന്‍ നവാസുദീന്‍ സിദ്ദിഖി, വിജയ് സേതുപതി, ബോബി സിംഹ, സനന്ത്, തൃഷ, സിമ്രാന്‍, മേഘ ആകാശ് എന്നിങ്ങനെ വമ്പന്‍ താരനിരയാണ് പേട്ടയില്‍ അണിനിരക്കുന്നത്. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് മലയാളിയായ വിവേക് ഹര്‍ഷന്‍ എഡിറ്റിങ്. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍. കലാനിധി മാരന്‍ ആണ് നിര്‍മാണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News