ലോക സുന്ദരിമാര്‍ മാറി മാറി വന്നിട്ടും ഇന്നും ലോകസുന്ദരി പട്ടം നല്‍കിത്തന്നെയാണ് ഐശ്വര്യയെ ആരാധകര്‍ വിശേഷിപ്പിക്കാറ്.

നാല്‍പ്പത്തിയഞ്ച് വയസ്സ് കഴിഞ്ഞ് ഒരു കുഞ്ഞിന്റെ അമ്മയായിട്ടും ഐശ്വര്യയുടെ സൗന്ദര്യം അന്നും ഇന്നും ഒരു പോലെ. ഒരു ചാനല്‍ പരിപാടിക്കിടെ ജീവിതത്തില്‍ കേട്ട ഏറ്റവും മോശമായ കമന്റിനെ കുറിച്ച് അവതാരിക ചോദിച്ചപ്പോഴായിരുന്നു ഐശ്വര്യ റായിയുടെ പ്രതികരണം.

കോഫി വിത്ത് കരണ്‍ ഷോയ്ക്കിടെ രസകരമായ മറുപടി നല്‍കുന്നതിനിടയില്‍ ഐശ്വര്യയെ പ്ലാസ്റ്റിക് എന്ന് വിളിക്കുകയായിരുന്നു.

അന്ന് ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാലാ താന്‍ അങ്ങനെ വിളിച്ചത് തമാശയ്ക്കാണെന്നും പിന്നീട് ഐശ്വര്യയോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നുവെന്നും ഇമ്രാന്‍ പറഞ്ഞു.