കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും വേണ്ടാത്ത ചരക്കാണ് പി സി ജോര്‍ജ്; പ്രിന്‍സ് ലൂക്കോസ്

കേരള രാഷ്ട്രീയത്തില്‍ ആര്‍ക്കും വേണ്ടാത്ത ചരക്കാണ് പി സി ജോര്‍ജെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി പ്രിന്‍സ് ലൂക്കോസ്. നിലപാടുകളിലെ സ്ഥയിര്യമില്ലായ്മയാണ് പി ജോര്‍ജിന്റെ ഏക്കലത്തെയും നിലപാട്.

നിറം മാറ്റം കൊണ്ടും നിലപാട് മാറ്റം കൊണ്ടും പി സി ജോര്‍ജ് കേരള രാഷ്ട്രീയത്തിലെ മരയൊന്താണെന്നും കോണ്‍ഗ്രസുമായി സഹകരിക്കണം എന്ന ജോര്‍ജിന്റെ ആഗ്രഹത്തെ അസാധ്യം എന്നു മാത്രമെ വിശേഷിപ്പിക്കുവാനാവു എന്നും പ്രിന്‍സ് പറഞ്ഞു.

നിയമസഭയില്‍ ബി ജെ പിക്ക് ഒപ്പം ഇരുന്ന ജോര്‍ജ് ഇപ്പോള്‍ കോണ്‍ഗ്രസ് സ്‌നേഹം പ്രകടിപ്പിക്കുന്നത് അപഹാസ്യമാണെന്നും അഭയം കൊടുത്ത വീടിന്റെ കഴുക്കോല്‍ ഊരുന്ന കഥാ പാത്രത്തിന്റെ വഞ്ചനയെക്കാള്‍ നീചമായ ചെയ്തികളുടെ ചരിത്രമാണ് ജോര്‍ജിനെന്നും ലൂക്കോസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News