മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമല യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തിലുള്ള സംസ്ഥാനത്തെ ക്രമസമാധാന നില മുഖ്യമന്ത്രി വിശദീകരിച്ചു. കക്ഷിരാഷ്ട്രീയ ഭേദമന്യേ അക്രമങ്ങളില്‍ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ അറിയിച്ചു.

ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ബിജെപി – ആര്‍എസ്എസ് നേതൃത്വം വലിയ അക്രമമാണ് അഴിച്ചുവിട്ടത്. ഇതെതുടര്‍ന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് കാര്യങ്ങള്‍ ആരാഞ്ഞിരിന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടിക്കാഴ്ച നടത്തിയത്.

നിലവിലെ സംസ്ഥാനത്തെ ക്രമസമാധാന നില മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു. സംസ്ഥാനത്തുണ്ടായ അക്രമങ്ങളുടെ സ്വഭാവവും അതില്‍ സര്‍ക്കാര്‍ കൈകൊണ്ട നടപടിയും വിശദീകരിച്ചു. കൂടാതെ അക്രമങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി കക്ഷിരാഷ്ട്രീയ ഭേദമന്യേ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഉണ്ടായ അക്രമ സംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കാന്‍ തയ്യാറാക്കുന്നത്. വഴിയാത്രക്കാര്‍, മാധ്യമങ്ങള്‍, പാര്‍ട്ടി ഓഫീസുകള്‍, വാഹനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി മുഴുവന്‍ വിഭാഗങ്ങള്‍ക്ക് നേരേയും നടന്ന അക്രമങ്ങളുടെ വിശദ കണക്കെടുപ്പ് നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

ഈ റിപ്പോര്‍ട്ട് പിണറായി സര്‍ക്കാര്‍ ഉടന്‍ ഗവര്‍ണര്‍ക്ക് കൈമാറും. പ്രളയാനന്തര കേരള പുനര്‍നിര്‍മാണത്തിന്റെ പുരോഗതിയും മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ഗവര്‍ണറെ ധരിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News