പ്രസവത്തിനിടെ നഴ്‌സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്ക് വലിച്ചു; കുഞ്ഞിന്റെ ശരീരം രണ്ടായി മുറിഞ്ഞ് ഒരു ഭാഗം അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ കുടുങ്ങി; നവജാത ശിശുവിന് ദാരുണാന്ത്യം

ജയ്പൂര്‍: പ്രസവത്തിനിടെ നഴ്‌സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്ക് വലിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ ശരീരം രണ്ടായി മുറിഞ്ഞ് ഒരു ഭാഗം അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ കുടുങ്ങി നവജാത ശിശുവിന് ദാരുണാന്ത്യം.

രാജസ്ഥാനിലെ ജയ്‌സാല്‍മീറിലുള്ള റാംഗഡ് സര്‍ക്കാര്‍ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ദിക്ഷ കന്‍വാറെന്ന യുവതിയുടെ പ്രസവസമയത്ത് കുഞ്ഞിനെ നഴ്‌സ് ശക്തിയായി വലിച്ചതോടെ ശരീരം രണ്ടായി മുറിയുകയായിരുന്നു.

തുടര്‍ന്ന് കുഞ്ഞിന്റെ ശരീരത്തിന്റെ ഒരു ഭാഗം അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. പ്ലാസന്റ മാത്രമേ പുറത്തേക്കു വരാതിരുന്നുള്ളൂവെന്നാണ് സംഭവത്തില്‍ ഡോക്ടര്‍മാരുടെ വാദം.

ഗുരുതരാവസ്ഥയിലായ ദിക്ഷയെ വീട്ടുകാര്‍ ജോധ്പൂരിലെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം മുറിഞ്ഞ് കുടുങ്ങിയ വിവരം വീട്ടുകാര്‍ അറിയുന്നത്.

അപകട വിവരം തങ്ങളോടു പറഞ്ഞിരുന്നില്ലെന്ന് പിതാവ് തിലോക് ഭാട്ടി പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാര്‍ ആരോപണം നിഷേധിച്ചു. സംഭവത്തില്‍ ആശുപത്രിയിലെ രണ്ടു ജീവനക്കാര്‍ക്കെതിരെ കേസെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News