അനന്തപുരിക്ക് ഇനി വസന്തകാലം; ടൂറിസം വകുപ്പിന്‍റെ വസന്തോത്സവം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വസന്തോത്സവത്തിന് ഇന്ന് അനന്തപുരിയിൽ തിരിതെളിയും. പതിനായിരത്തിലധികം ഇനം പൂക്കളാണ് പൂക്കാലം തീർക്കാൻ എത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ഈ മാസം 20 വരെയാണ് ടൂറിസം വകുപ്പിന്‍റെ പൂക്കളുടെ മഹാമേള നടക്കുന്നത്.

അനന്തപുരിക്ക് പൂക്കാലം സമ്മാനിക്കുന്ന വസന്തോത്സവത്തിനാണ് കനകക്കുന്നിൽ തിരിതെളിയുന്നത്. പതിനായിരത്തിലധികം ഇനം പൂക്കളാണ് പൂക്കാലം തീർക്കാൻ എത്തിയിരിക്കുന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള സിംപീഡിയം ചെടികളുടെ ശേഖരം, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന വനക്കാഴ്ചകൾ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തയാറാക്കുന്ന ജലസസ്യങ്ങൾ, ടെറേറിയം എന്നിവ ഇത്തവണത്തെ വസന്തോത്സവത്തിന്‍റെ വർണക്കാഴ്ചകളാകും.

ക‍ഴിഞ്ഞ വർഷത്തെ സ്വീകാര്യതയാണ് വസന്തോൽസവത്തിന് കൂടുതൽ പ്രജോദനമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു

സെക്രട്ടേറിയറ്റ്, മ്യൂസിയം – മൃഗശാല, കാർഷിക കോളജ്, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ, വിക്രം സാരാഭായ് സ്‌പേസ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങളും നഴ്‌സറികളും വ്യക്തികളും വസന്തോത്സവത്തിൽ സ്റ്റാളുകൾ ഒരുക്കും.

പാസ് മുഖാന്തരമാണ് മേളയിലെക്ക് പ്രവേശനം. അഞ്ചു മുതൽ 12 വയസ് വരെയുള്ളവർക്ക് 20 രൂപയും 12നു മേൽ പ്രായമുള്ളവർക്ക് 50 രൂപയുമായിരിക്കും ടിക്കറ്റ് നിരക്ക്.

വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ഈ മാസം 20നാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പൂക്കളുടെ മഹാമേള സമാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel