ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്‍മദിനാഘോഷത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രക്തസാക്ഷ്യം പരിപാടിക്ക് പാലക്കാട് തുടക്കമായി

ഗാന്ധിജിയുടെ നൂറ്റി അന്‍പതാം ജന്‍മദിനാഘോഷത്തോടനുബന്ധിച്ച് കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന രക്തസാക്ഷ്യം പരിപാടിക്ക് പാലക്കാട് തുടക്കമായി.

ഗാന്ധിജിയുടെ പാദമുദ്രകള്‍ പതിഞ്ഞ ശബരി ആശ്രമത്തില്‍ സെമിനാറുകളും പ്രദര്‍ശനങ്ങളുമെല്ലാമായി അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

ഗാന്ധിജിയുടെ ജീവിതത്തിന്‍റെയും ദര്‍ശനങ്ങളുടെയും സമകാലിക പ്രസക്തി പുതുതലമുറക്കായി പകര്‍ന്നു നല്‍കുന്നതിനാണ് സാംസ്ക്കാരിക വകുപ്പിന്‍റെ നേതൃത്വത്തില്‍ രക്തസാക്ഷ്യമെന്ന പേരില്‍ 150ാം ജന്‍മദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഗാന്ധിജിയുടെ ജീവിത രേഖയും സന്ദേശങ്ങളും അടയാളപ്പെടുത്തുന്ന ചരിത്ര പ്രദര്‍ശനവും കളിമണ്‍ പാത്രങ്ങളുടെയും ഖാദി വസ്ത്രങ്ങളുടെയുും സ്റ്റാളുകളും പ്രദര്‍ശനത്തിലുണ്ട്.

ഭരണ പരിഷ്ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ രക്തസാക്ഷ്യം ഉദ്ഘാടനം ചെയ്തു

നിയമ വാ‍ഴ്ചയെ വെല്ലുവിളിച്ച് ഭീകര സംഘങ്ങള്‍ തെരുവിലിറങ്ങുന്ന കാലത്ത് ഗാന്ധിജിയുടെ സ്മരണ പ്രതിരോധമായിരിക്കുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മന്ത്രി എകെ ബാലന്‍ പറഞ്ഞു

അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും എ‍ഴുത്തുകാരുടെയും കലാകാരന്‍മാരുടെയും കൂട്ടായ്മകളും വിവിധ കലാപരിപാടികളും ശബരി ആശ്രമത്തില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel