അബുദാബി: കളിക്കണക്ക് വച്ച് യുഎഇ തന്നെയായിരുന്നു മികച്ച ടീമെന്നു പറയാം. പക്ഷേ വാശിയും വീര്യവും ഇന്ത്യയ്ക്കായിരുന്നു കൂടുതൽ.

ഇന്ത്യയുടെ ആ കളി എനിക്കിഷ്ടപ്പെട്ടു. നല്ല വേഗത്തിലുള്ള മുന്നേറ്റവുമായിരുന്നു ടീമിന്റേത്. പക്ഷേ അതേ വേഗത്തിലുള്ള കൗണ്ടർ അറ്റാക്കുകൾ അപ്പോൾ സൂക്ഷിക്കണം.

ഡിഫൻസിൽ നല്ല ശാരീരിക ശേഷിയുള്ളവർ ഉണ്ടായതും യുഎഇക്കു തുണയായി. ഛേത്രിയെയും ജെജെയെയും ആഷിഖിനെയും അതു ബാധിച്ചു.

വിജയം കാത്തിരുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് നിരാശ എ എഫ് സി ഏഷ്യന്‍ കപ്പില്‍ രണ്ടാം മത്സരത്തിനിറങ്ങിയ
ഇന്ത്യക്ക് തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇന്ത്യയെ യു എ ഇ തോല്‍പിച്ചത്.

41 ാം മിനിറ്റില്‍ ഖല്‍ഫാന്‍ മുബാറക്കും, 88 ാം മിനിറ്റില്‍ അലി അഹമ്മദും ആണ് യു എ ഇ ക്കായി ഗോള്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിക്ക് കഴിഞ്ഞ കളിയിലെ പോലെ തിളങ്ങാനായില്ല.

ഇന്ത്യയുക്ക് ഗോള്‍ നേടാന്‍ അവസരങ്ങള്‍ ലഭിച്ചപ്പോള്‍ പാ‍ഴാവുന്ന കാ‍ഴ്ച്ചയാണ് കാണാല്‍ ക‍ഴിഞ്ഞത്. കളിലുടനീളം ഇന്ത്യല്‍ നിരയുടെ പ്രതിരോധത്തിലെ പിഴവ് കാണാന്‍ ക‍ഴിയുമായിരുന്നു.