രാകേഷ് അസ്താനയ്‌ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളി

ദില്ലി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ എഫ്‌ഐആര്‍ രജിസ്റ്റര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി.

എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസ്തനായും കേസിലെ മറ്റൊരു പ്രതി ഡിസിപി ദേവേന്ദ്ര കുമാറും നല്‍കിയ ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. കേസില്‍ പത്ത് ആഴ്ചയക്കകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി ഉത്തരവിട്ടു.

അസ്താനക്കെതിരായ എഫ്ഐആര്‍ റദ്ദാക്കാന്‍ സാധിക്കില്ലെന്ന് സിബിഐ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അസ്താനയ്ക്കെതിരെ പരാതി നല്‍കിയ സതീഷ് സനയ്ക്ക് പൊലീസ് സംരക്ഷണം നല്‍കുവാനും കോടതി ഉത്തരവിട്ടിരുന്നു.

അസ്താനയ്ക്ക് കൈക്കൂലി നല്‍കിയതായി ഹൈദരാബാദിലെ വ്യവസായി സതീഷ് സന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ സിബിഐ മുന്‍ ഡയറക്ടറായിരുന്ന അലോക് വര്‍മ കേസെടുത്തത്. ഒക്ടോബറിലാണ് രാകേഷ് അസ്താന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്.

സിബിഐ തലപ്പത്തു തര്‍ക്കങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കാരണമായത് ഈ കേസാണ്. മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ കേസെന്ന് ഇരുവരും ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News