ഭരണഘടന സ്ഥാപനങ്ങളെ നശിപ്പിക്കുന്ന ബിജെപിക്കെതിരെ തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും; സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ മാറ്റിയതിനെതിരെ സിപിഐഎം പിബി – Kairalinewsonline.com
Featured

ഭരണഘടന സ്ഥാപനങ്ങളെ നശിപ്പിക്കുന്ന ബിജെപിക്കെതിരെ തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും; സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ മാറ്റിയതിനെതിരെ സിപിഐഎം പിബി

സ്വതന്ത്ര സ്ഥാപനമെന്ന് പേര് സിബിഐയ്ക്ക് നഷ്ടമായി.

ദില്ലി: സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ മാറ്റിയതിനെതിരെ സിപിഐഎം പോളിറ്റ്ബ്യൂറോ.

ബിജെപിയും കേന്ദ്ര സര്‍ക്കാരും രാഷ്ട്രിയ പ്രതിയോഗികള്‍ക്ക് എതിരെ സിബിഐയെ ഉപയോഗിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഡയറക്ടറെ മാറ്റിയ നടപടിയെന്ന് പോളിറ്റ്ബ്യൂറോ വ്യക്തമാക്കി.

അലോക് വര്‍മ്മയ്ക്ക് സ്വന്തം നിലപാട് വിശദീകരിക്കാന്‍ പോലും മോദി അവസരം നല്‍കിയില്ലെന്നും പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ ചൂണ്ടികാണിക്കുന്നു.

സ്വതന്ത്ര സ്ഥാപനമെന്ന് പേര് സിബിഐയ്ക്ക് നഷ്ടമായി. ഭരണഘടന സ്ഥാപനങ്ങളെ നശിപ്പിക്കുന്ന ബിജെപി നടപടികള്‍ക്കെതിരെ ഇന്ത്യന്‍ ജനത പൊതുതെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും സിപിഐഎം വ്യക്തമാക്കി.

To Top