തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും നീക്കംചെയ്യണമെന്ന് പുതിയ ഉത്തരവ്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവിട്ടതായാണ് പുതിയ റിപ്പോര്‍ട്ട്.

മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജനുവരി 31-നുള്ളില്‍ ഈ ചിത്രങ്ങള്‍ നീക്കംചെയ്യാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ നീക്കമെന്നും സൂചനകളുണ്ട്.

അതേസമയം ഇത്തരം ചിത്രങ്ങളും പോസ്റ്ററുകളും വാഹനത്തിന്റെ പുറം പെയിന്റിന്റെ ഭാഗമാണെന്ന വാദം കോടതി തള്ളിയതോടെയാണ് അധികൃതര്‍ നടപടികള്‍ കര്‍ശനമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.