വയര്‍ വീര്‍ത്തത് കാരണം ഒന്ന് ശ്വാസം പോലും നേരെ വിടാനോ കരയാനോ സാധിക്കാതെ ബുദ്ധിമുട്ടുകയാണ് കരള്‍ രോഗത്തിന്റെ പിടിയിലായ ഈ കുഞ്ഞ്.

ഒന്നുറക്കെ കരയാന്‍ പോലും സാധിക്കാതെ ദുരിതം അനുഭവിക്കുകയാണ് ഒന്‍പത് മാസം പ്രായമുള്ള കൊടകരയിലെ അഭിരൂപ എന്ന ഈ കുഞ്ഞ്. കരള്‍ മാറ്റിവയ്ക്കാന്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് കഴിയുന്നില്ല.

കരള്‍ മാറ്റി നല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറാണെങ്കിലും അതിനുള്ള സാമ്പത്തിക വരുമാനം അവരുടെ കയ്യില്‍ ഇല്ല. അഭിരൂപയുടെ അച്ഛന്‍ പെയന്റിംഗ് തൊഴിലാളിയാണ്. പുറംപോക്ക് ഭൂമിയിലാണ് ഇവരുടെ ഇപ്പോഴത്ത താമസം.

കുഞ്ഞിന്റെ ചികിത്സക്ക് 30 ലക്ഷം രൂപയോളം ചിലവാകും. ഇവര്‍ക്ക് സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ വഴിയാണ് കുഞ്ഞിന്റെ രോഗ വിവരം പുറത്ത് പറയുന്നത്.