അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായുള്ള സമഗ്ര വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായുള്ള സമഗ്ര വികസന പദ്ധതികളുടെ ഉത്ഘാടനം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. അഗളി പഞ്ചായത്ത് നിര്‍മിച്ച കമ്യൂണിറ്റി ഹാള്‍, ബഡ്‌സ് സ്‌കൂള്‍, പച്ചക്കറി വിപണന കേന്ദ്രം തുടങ്ങിയവയാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

ആദിവാസികളെ സ്വയം പര്യാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്.ആദിവാസി യുവജനങ്ങള്‍ക്ക് തൊഴില്‍ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നതിനായി കുടും ബശ്രീയുടെ നേതൃത്വത്തിലുളള പി എസ് സി പരിശീലന കേന്ദ്രം, അട്ടപ്പാടിയുടെ രുചി മറ്റുള്ളവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കാറ്ററിംഗ് പരിശീലന കേന്ദ്രം, യൂത്ത് ക്ലബുകളുടെ അടിസ്ഥാന സൌകര്യ വികസന പദ്ധതി എന്നിവയുടെ ഉത്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.

പദ്ധതികളിലൂടെ ഊരുകളിലെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ആദിവാസികളുടെ ജീവിതം മെച്ചപ്പെടുത്തുകയെന്നാണ് ലക്ഷ്യം. യൂത്ത് ക്ലബുകള്‍ക്കുള്ള സഹായ വിതരണം എം ബി രാജേഷ് എം പി. നിര്‍വഹിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News