സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഫി വിത്ത് കരണ്‍ എന്ന ടോക്ക് ഷോയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ആണ് രണ്‍വീര്‍ ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്.

തന്റെ ആദ്യ ചിത്രമായ ബാന്‍ഡ് ബാജാ ബാരത്ത് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ ആണ് അദ്ദേഹം കരീന കപൂര്‍ കുടെ ഉണ്ടായിരുന്ന അനുഷ്‌ക ശര്‍മ്മ എന്നിവര്‍ക്കെതിരെ സ്ത്രീവിരുദ്ധമായ പരാമര്‍ശം നടത്തിയത്.

 

 

കരീന കപൂരിനെ കണ്ടാണ് താന്‍ ഒരു ആണ്‍കുട്ടിയില്‍ നിന്നും യുവാവായി മാറിയതെന്നാണ് രണ്‍വീര്‍ അന്ന് പറഞ്ഞത്. ഇത് കേട്ട് ചിരിക്കുന്ന കരണിനെയും വിമര്‍ശിക്കാന്‍ സോഷ്യല്‍ മീഡിയ മറന്നില്ല.