കെപിസിസി എക്‌സ് മെമ്പറും മുന്‍ എംഎല്‍എയുമായ ഇ എം അഗസ്തി ബിജെപി സംസ്ഥാന കമ്മിറ്റി നടത്തുന്ന നിരാഹാര പന്തല്‍ സന്ദര്‍ശിച്ചതിനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയുമായി കെഎസ്‌യു ഇടുക്കി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി ചെമ്മല. അദ്ദേഹം ബിജെപിയുടെ സമരപന്തല്‍ സന്ദര്‍ശിച്ചത് കോണ്‍ഗ്രസ് വിമര്‍ശകര്‍ക്ക് വടി കൊടുത്തത് പോലെയാണെന്ന് അദ്ദേഹം പറയുന്നു. ജനമധ്യത്തില്‍ കോണ്‍ഗ്രസിന് മോശമാക്കുന്ന തരത്തിലുള്ള നടപടിയാണിത്.

അഗസ്തിക്കെതിരെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അടക്കം ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ജോബി പറയുന്നു. എംപി ജോയ്‌സ് ജോര്‍ജിന് വേണ്ടി ഡീന്‍ കുര്യാക്കോസിന്റെ തോല്‍വി ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന് ഉള്ളില്‍ നിന്നും പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. ഇത് പ്രദേശത്തെ കോണ്‍ഗ്രസ് അനുഭാവികള്‍ ഇന്നും വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഇത് കോണ്‍ഗ്രസാണ് ഇവിടെ എന്തും നടക്കുമെന്ന തോന്നലാണ് ഇവരെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ബിജെപിക്കെതിരെ എല്ലാ മത്ത്വര വിശ്വാസികളും ഒന്നിക്കുന്ന സമയത്താണ് സ്വന്തം നേട്ടം വലുതായി കരുതുന്നവര്‍ പ്രസ്ഥാനത്തെ ശിഥിലമാക്കാന്‍ കൂട്ടു നില്‍ക്കുന്നതെന്നും അഗസ്തിക്കെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.