സമരത്തിന് ആളില്ല; ശബരിമല കര്‍മ്മസമിതിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉപേക്ഷിച്ചു – Kairalinewsonline.com
DontMiss

സമരത്തിന് ആളില്ല; ശബരിമല കര്‍മ്മസമിതിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉപേക്ഷിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ വരുന്നതിനാലാണ് സമരം ഉപേക്ഷിക്കുന്നതെന്നാണ് ബിജെപി നേതൃത്വം ഇതു സംബന്ധിച്ചു നല്‍കുന്ന വിശദീകരണം

തിരുവനന്തപുരം: ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്ത സെക്രട്ടറിയേറ്റ് വളയല്‍ സമരം ഉപേക്ഷിച്ചു.

ഈ മാസം 18 ന് നടത്താനിരുന്ന ഉപരോധമാണ് അളെ കിട്ടാത്ത കാരണം ഉപേക്ഷിക്കുന്നത്. 5 ലക്ഷം പേരെ പങ്കെടുപ്പിക്കുപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍, സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ക്ക് അളെ കിട്ടാനില്ലാത്ത കാരണത്താല്‍ പരിപാടി നടക്കില്ലെന്നു മനസിലാക്കിയാണ് സമരം ഉപേക്ഷിച്ചത്.

സെക്രട്ടറിയേറ്റ് ഉപരോധം ഉപേക്ഷിച്ചതില്‍ നിന്നും മുഖം രക്ഷിക്കുന്നതിന് വേണ്ടി പുത്തരിക്കണ്ടം മൈതാനിയില്‍ സമ്മേളനം സംഘടിപ്പിക്കാന്‍ തിരക്കിട്ട നീക്കം നടക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ വരുന്നതിനാലാണ് സമരം ഉപേക്ഷിക്കുന്നതെന്നാണ് ബിജെപി നേതൃത്വം ഇതു സംബന്ധിച്ചു നല്‍കുന്ന വിശദീകരണം.

എന്നാല്‍, ആളെ കിട്ടാനില്ലാത്ത കാരണത്താല്‍ ഉപരോധം നടക്കില്ലെന്ന് കര്‍മസമിതി യോഗം ചേര്‍ന്ന് വിലയിരുത്തിയിരുന്നതായി രണ്ടു ദിവസം മുമ്പ് തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.

To Top