എച്ചിൽ ഇലയിൽ ഉരുണ്ടും എച്ചിൽ ഇല തലയിലേറ്റിയും പമ്പാ വിളക്ക് എഴുന്നള്ളിക്കുന്ന ആചാരത്തിനിപ്പോഴും മങ്ങലേറ്റിട്ടില്ല.

പമ്പയിലെത്തുന്ന അയ്യപ്പ ഭക്തരുടെ വഴിപാടാണ് ഈ ആചാരം. തമിഴ്നാട് കർണ്ണാടക ആന്ദ്രാ സ്വദേശികളായ അയ്യപ്പന്മാരാണ് ശബരിമലയിലേക്ക് മല ചവിട്ടും മുമ്പ് അന്നധാനം നടത്തി കൂട്ടത്തില കന്നി അയ്യപ്പൻ ഭക്തർ കഴിക്കുന്ന ഇലയിൽ ഉരുണ്ടും എച്ചിൽ ദേഹത്ത് പുരട്ടിയും, എച്ചിൽ ഇല തലയിലേറ്റിയും പമ്പാവിളക്ക് പമ്പയിൽ ഒഴുക്കുന്നത്.

പിതൃക്കൾക്കായും ജീവിച്ചിരിക്കുന്ന ബന്ധുക്കളുടെ ക്ഷേമായ്ശ്വര്യത്തിനീയും ശക്തി പൂജ നടത്തുന്നതെന്ന് അവർ പറയുന്നു.

ഈ ആചാരത്തെ അപമാനമായി കാണുന്നില്ലെന്ന് കോയമ്പത്തൂരിൽ നിന്നെത്തിയ കന്നി അയ്യപ്പൻ സതീഷ് പറഞ്ഞു.
ആചാരത്തിന്റെ പേരിലാണെങ്കിലും എച്ചിൽ ഇല പുണ്യ പമ്പയിൽ ഒഴുക്കാറില്ല.