ആലപ്പാട് വിഷയവുമായി ബന്ധപ്പെട്ട് സമരക്കാരുമായി സര്‍ക്കാര്‍ ചർച്ചയ്ക് തയ്യാറാണെന്ന് മന്ത്രി മേ‍ഴുസിക്കുട്ടിയമ്മ.

വ്യവസായ വകുപ്പിന്‍റെ മുന്‍കൈയ്യില്‍ ചര്‍ച്ച സംഘടിപ്പിക്കുമെന്നും അവര്‍ പ്രതികരിച്ചു. അശാസ്ത്രീയ ഘനനം പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്.

ആലപ്പാട് വിഷയത്തില്‍ അശാസ്ത്രീയമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ പരിശേധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍ ഇന്നലെ പ്രതികരിച്ചിരുന്നു.

ഖനനവുമായി ബന്ധപ്പെട്ട് നിയമ സഭ പരിസ്ഥിതി സമിതിയുടെ ശുപാർശകൾ സർക്കാർ നടപ്പിലാക്കുമെന്നും മേ‍ഴ്സിക്കുട്ടിയമ്മ പറഞ്ഞു.