സിപിഐഎം കേന്ദ്ര കമ്മിറ്റി മുന്‍ അംഗവും ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന സെക്രട്ടറിയുമായ മൊഹര്‍സിങ്ങ് അന്തരിച്ചു.

68 വയസായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ടിയ ജീവിതമാരംഭിച്ച മമര്‍ സിങ്ങ് 1998 മുതല്‍ 2005 വരെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.

1991 മുതല്‍ 2004 വരെ ഹിമാചല്‍ പ്രദേശില്‍ പാര്‍ടിയെ നയിച്ച മൊഹര്‍സിങ്ങിന്റെ മരണത്തില്‍ പോളിറ്റ്ബ്യൂറോ അനുശോചിച്ചു.

വിലമതിക്കാനാവാത്ത നേതാവിനെയാണ് പാര്‍ടിയ്ക്ക് നഷ്ടമായതെന്നും കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നതായും പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ അനുശോചന കുറിപ്പില്‍ പറയുന്നു.