കേരളത്തിലെ ആരോഗ്യരംഗം ലോകത്തിന് മാതൃകയായെന്നും ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെട്ട താക്കാൻ സർക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര സർക്കാർ പൊതുജനാരോഗ്യത്തിന് വില നൽകാത്തത് കൊണ്ടാണ് കേരളത്തിലെ നേട്ടങ്ങൾ ഒറ്റപ്പെട്ടതായി കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂരിൽ അമല ആശുപത്രിയ്ക്ക് ആതുരസേവന രംഗത്തെ 40 വർഷത്തെ മികവിനുള്ള NABH പുരസ്കാരം കൈമാറി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടേതാണ് അംഗീകാരം. ചടങ്ങിൽ ഫാദർ പോൾ അച്ചാണ്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, പി കെ ബിജു എം പി, ഫാദർ ഫ്രാൻസിസ് കുരിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.