കണ്ണൂര്‍: പന്തളം രാജകൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ്മക്കെതിരെ മന്ത്രി ജി.സുധാകരന്‍

”ശശികുമാറിന് മോഷണ സ്വഭാവമുണ്ട്, കള്ളനാണ്. അതുകൊണ്ടാണ് തിരുവാഭരണം തിരികെ കിട്ടുമോ എന്നറിയില്ല. അയ്യപ്പനെ കൊല്ലാന്‍ കാട്ടിലയച്ചവരാണ് ഈ രാജ കുടുംബം. ശശി ഇപ്പോള്‍ രാജാവാന്നെന്ന് പറഞ്ഞ് നടക്കുകയാണ്. പഴയ എസ്എഫ്‌ഐ നേതാവായിരുന്നു. അന്ന് ഇറച്ചിയും മീനുമെല്ലാം തട്ടി വിട്ടിട്ടുണ്ട്.”-മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

”ശബരിമലയില്‍ പോകുന്ന സ്ത്രീകളുടെ ഭൂതവും വര്‍ത്തമാനവുമൊന്നും പരിശോധിക്കണ്ട കാര്യമില്ല. ഭക്തയാണങ്കില്‍ പോകാം. ഇതെല്ലാം ചികയുന്നവരുടെ ഭൂതകാലം അന്വേഷിച്ചാല്‍ അത് വളരെ മോശമായിരിക്കും.”

”സ്ത്രീകള്‍ ശബരിമലയിലെത്തിയാല്‍ അയ്യപ്പന് ഒരു പ്രശ്‌നവുമില്ല. സ്ത്രീകളെ ശബരിമലയില്‍ കണ്ടാല്‍ പ്രശ്‌നമുള്ളവര്‍ അങ്ങോട്ട് പോകേണ്ട.”

തന്ത്രി അയ്യപ്പനെ കാത്ത് സൂക്ഷിക്കേണ്ടവനാണ്. പക്ഷെ, ഈ തന്ത്രി ഭക്തനല്ല, ഭൗതികവാദിയാണ്. അതുകൊണ്ടാണ് നടയടച്ച് പോകുമെന്ന് പറഞ്ഞത്. പുണ്യാഹം തളിച്ചത് ഭരണഘടനാവിരുദ്ധം.”-മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.