ബാബ്‌റി മസ്ജിദ് തകര്‍ത്ത് വിജയമാഘോഷിച്ച ബിജെപിയെ അതേവര്‍ഷം പരാജയപ്പെടുത്തിയ ചരിത്രമുണ്ട് ബിഎസ്പി-എസ്പി സഖ്യത്തിന്; മഹാസഖ്യം വീണ്ടുമെത്തുമ്പോള്‍ മോദിയുടെ ‘മോഹങ്ങള്‍ക്ക്’ വന്‍തിരിച്ചടി

ദില്ലി: ബാബ്‌റി മസ്ജിദ് തകര്‍ത്ത് വിജയമാഘോഷിച്ച ബിജെപിയെ അതേ വര്‍ഷം ഉത്തര്‍പ്രദേശില്‍ പരാജയപ്പെടുത്തിയ ചരിത്രമുണ്ട് ബിഎസ്പി-എസ്പി സഖ്യത്തിന്.

ഏറ്റവും വലിയ ഹിന്ദുഭൂമിയായി ബിജെപി വിലയിരുത്തുന്ന യുപിയില്‍ മഹാസഖ്യം വീണ്ടുമെത്തുമ്പോള്‍ മോദിയുടെ രണ്ടാം പ്രധാനമന്ത്രി മോഹമാണ് തടയപ്പെടുന്നത്. മായാവതി-അഖിലേഷ് സഖ്യവുമായി മത്സരിച്ചാന്‍ ബിജെപി പത്ത് സീറ്റില്‍ മാത്രമായി ചുരുങ്ങുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

2009ലെ പൊതുതിരഞ്ഞെടുപ്പില്‍ 116 സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപിയെ 2014ല്‍ 284 സീറ്റിലേയ്ക്ക് ഉയരാന്‍ സഹായിച്ച് സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. സംസ്ഥാനത്തെ ഏറ്റവും ശക്തരായ എസ്പി-സമാജവാദി ഭിന്നിപ്പും കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പും ബിജെപിയ്ക്ക് ഗുണകരമായി.

ആ സാഹചര്യമാണ് മായവതി-അഖിലേഷ് സഖ്യത്തോടെ ഇല്ലാതാകുന്നത്. 71 സീറ്റ് ലഭിച്ച ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ 2014ല്‍ 34 സീറ്റില്‍ ബിഎസ്പി രണ്ടാം സ്ഥാനത്തും, എസ്പി 36 സീറ്റില്‍ രണ്ടാം സ്ഥാനത്തും എത്തി. ഇരുവോട്ട് ബാങ്കുകളും ഒന്നിക്കുന്നതോടെ നിലവിലെ വോട്ട് ഷെയര്‍ അനുസരിച്ച് ബിജെപിയ്ക്ക് 40 മുതല്‍ 50 വരെ സീറ്റുകള്‍ വരെ 2019ല്‍ നഷ്ടമാകും.

2009ന് സമാനമായി 10 സീറ്റില്‍ ഒതുങ്ങേണ്ടി വരും. സഖ്യത്തിന് 78 സീറ്റുകള്‍ ലഭിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. ബാബറി മസ്ജിത് പൊളിച്ച് രാമക്ഷേത്ര വിഷയത്തിലൂടെ ബിജെപി ആഞ്ഞടിച്ച 1993ല്‍ അതിന് തടയിട്ടത് അക്കാലത്ത് ഉണ്ടായ ബിഎസ്പി-എസ്പി സഖ്യമായിരുന്നു.

1993ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തില്‍ മത്സരിച്ച ബിഎസ്പിയ്ക്ക് 164യും എസ്പിയ്ക്ക് 256 സീറ്റും ലഭിച്ചു. അന്ന് പാര്‍ടി അദ്ധ്യക്ഷനായിരുന്ന മുലായംസിങ്ങ് യാദവ് മുഖ്യമന്ത്രിയായി. പക്ഷെ 18 വര്‍ഷത്തിന് ശേഷം സഖ്യം പിളര്‍ന്നു. ഇത്തവണ മായാവതിയെ ഉയര്‍ത്തി കാണിച്ചാണ് എസ്പി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

മായാവതി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ചില സൂചനകള്‍ പോലും അഖിലേഷ് നല്‍കിയത് സഖ്യത്തിന്റെ പഴയ കാല അനുഭവത്തില്‍ നിന്നാകാം. ഇരുവിഭാഗവും ഒന്നിച്ച് മത്സരിച്ച ഉപതിരഞ്ഞെടുപ്പുകളില്‍ എല്ലാം ബിജെപിയെ പരാജയപ്പെടുത്താനായതും സഖ്യത്തിന് ഊര്‍ജം പകരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News