കൊല്ലം: കൊല്ലം ആയൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു.

കാറിലുണ്ടായിരുന്ന രണ്ടുകുട്ടികളും രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. ഇവര്‍ വടശേരിക്കര സ്വദേശികളാണെന്നാണ് വിവരങ്ങള്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

സംഭവസ്ഥലത്ത് വച്ചുതന്നെ യാത്രക്കാരായിരുന്ന രണ്ടു പേര്‍ മരിച്ചു. മൂന്ന് പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.