നിരാശയിലാണ്ടു പോയ ജീവിതത്തില്‍ നിന്നും, അനുഭവങ്ങളിലൂടെ വെളിച്ചത്തിലൂടെ വിജയത്തിലേക്ക് എത്തിപ്പെടുന്ന യുവാവിന്റെ കഥയാണ് ലൂസര്‍ എന്ന ഷോര്‍ട്ട്ഫിലിം.

ലോക്കല്‍ വോയ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മിച്ച ഈ ഷോര്‍ട്ഫിലിമിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനുജയ് രാമന്‍ ആണ്. സാലിഹ് മരക്കാര്‍ ആണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ഗുജറാത്ത് സ്വദേശിയായ സത്യവ്രത് സിങ് ജഡേജ രചിച്ച വരികളില്‍, ഹിന്ദി സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ സംഗീതം. മന്ദാരം സിനിമയുടെ സംഗീതം ചെയ്ത മുജീബ് മജീദ് ആണ് ഈ ഷോര്‍ട്ഫിലിമിന്റെ സംഗീതം നിര്‍വഹിച്ചത്.

കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, ഹിമാചല്‍ എന്നിവിടങ്ങളില്‍ ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷനുകള്‍. അനൂപ് രാമന്‍, അജയ് രാമന്‍ എന്നീ സഹോദരന്മാര്‍ ചേര്‍ന്ന ജോഡി ആണ് അനുജയ് രാമന്‍ എന്ന സംവിധായക ദ്വയം.

ശ്രീജിത്ത് തടത്തില്‍, നീധീഷ് പാലംതലക്കല്‍ എന്നിവര്‍ പ്രൊഡ്യൂസര്‍ ആയും, പ്രൊഡക്ഷന്‍ കണ്ട്രോളേഴ്‌സ് ആയും പ്രവര്‍ത്തിച്ചു. ചിത്രത്തിന്റെ ക്‌ളൈമാക്സ് ഷൂട്ടിംഗ് ഹിമാലയത്തിലെ മണാലി – ലേ ദേശീയ പാതയിലെ റോഹ്താങ് പാസില്‍ ആയിരുന്നു.