ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 288 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞോളു.

സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും 133 റണ്‍സില്‍ പുറത്തായതോടെ ഇന്ത്യയുടെ പരാജയം പൂര്‍ണമായി. രോഹിതിന് പുറമേ ധോണിക്ക് മാത്രം ആണ് പിടിച്ചു നിന്നത്. ധോണി 96 പന്തില്‍ 51 റണ്‍സ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് വേണ്ടി ഉസ്മാന്‍ ഖ്വാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍സ്‌കോമ്പ് എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

10 ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടിയ റിച്ചാര്‍ഡ്‌സണ്‍ ആണ് ഇന്ത്യയുടെ അന്തകനായത്.