ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ കര്‍മസമിതി നേതാവിനെ പമ്പയില്‍ വെച്ച് കാട്ടുപന്നികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ബിജെപിയുടെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ ഹരികുമാറിനെയാണ് കാട്ടുപന്നികള്‍ ആക്രമിച്ചത്.

കാല്‍മുട്ടിന് ആഴത്തില്‍ പരിക്കേറ്റ ഹരികുമാറിന് ഇത്തവണ മലകയറാന്‍ കഴിയില്ല. പ്രാഥമിക ചികിത്സക്ക് ശേഷം അദ്ദേഹം നാട്ടിലേക്ക് മടങ്ങി. പമ്പയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഹരികുമാര്‍ ചികിത്സ നടത്തിയത്.

പമ്പയില്‍ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതായി പരാതികള്‍ വരുന്ന സമയത്താണ് ഈ സംഭവം. ഗണപതിയമ്പലത്തിന് സമീപത്തുള്ള ഭാഗങ്ങളില്‍ ആണ് പന്നി ശല്യം രൂക്ഷമായി ഉള്ളത്. സന്നിധാനത്തും, മാളികപ്പുറത്തും ശല്യം ഉണ്ട്.

ഭക്ഷണാവശിഷ്ട്ടങ്ങള്‍ വലിച്ചെറിയാതെയിരുന്നാല്‍ പന്നിശല്യം ഒരുവിധം വരെ കുറയ്ക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.