കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബിജെപി-യുഡിഎഫ് നീക്കത്തിനെതിരെ തൊടുപുഴയില്‍ തിങ്കളാഴ്ച എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ ജനകീയ റാലി സംഘടിപ്പിക്കും.

പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന പരിപാടിയില്‍ മന്ത്രിമാരായ എം എം മണി, കടന്നപ്പള്ളി രാമചന്ദ്രന്‍,സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിക്കും.

പരിപാടിയില്‍ ഇരുത്തി അയ്യായിരം പേര്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ കെ ശിവരാമനും സി പി ഐ (എം) ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി,സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ സലിംകുമാര്‍,ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് അഗസ്റ്റിന്‍ എന്നിവരും പങ്കെടുത്തു.